ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു..…

Estimated read time 0 min read

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു..…

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട കാർത്തിക്കിനെ ജയിലിലാക്കി…

അന്തിക്കാട് : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചാഴൂപുരക്കൽ വീട്ടിൽ കാർത്തിക് (26) എന്നയാളെയാണ് അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ വി എം ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടി കൂടിയത്.10.07.2025 തിയ്യതി മുതൽ ഒരു വർഷ കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് 29.03.2026 തീയതി അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ താന്ന്യം എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാർത്തിക് അന്തിക്കാട് വലപ്പാട് പോലീസ് പരിധിയികളിലായി ഒരു പോക്സോ കേസ്സിലും, ഒരു വധശ്രമ കേസിലും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ ഒരു കേസ്സിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, ഒരു അടിപിടി കേസ്സിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും അടക്കം അഞ്ച് കേസുകളിലെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൺ വി എം, എസ് ഐ സുബാഷ്, സി പി ഒ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

+ There are no comments

Add yours