തൃശൂർ കൗണ്‍സിലർ ലാലി ജെയിംസ് വീണ്ടും കോണ്‍ഗ്രസില്‍ .
മേയർ സ്ഥാനാർഥിത്വം കിട്ടാത്തതിനെ തുടർന്ന് വിവാദ പ്രസ്താവന നടത്തി പാർട്ടി നടപടി നേരിട്ട തൃശൂർ കൗണ്‍സിലർ ലാലി ജെയിംസ് വീണ്ടും കോണ്‍ഗ്രസില്‍.
ഡിസിസി അധ്യക്ഷന് മാപ്പ് എഴുതി നല്‍കിയതിനെ തുടർന്നാണ് ലാലി ജെയിംസിനെ തിരിച്ചെത്താനുള്ള വഴി തുറന്നത്.
തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ലാലി എത്തി. രാജൻ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്നും ലാലി പറഞ്ഞു.
പാർട്ടിയില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു. കുടുംബത്തിലെ ചെറിയ പ്രശ്നങ്ങളില്‍ നടപടി എടുക്കും. അങ്ങനെ മാത്രമേ സസ്പെൻഷൻ നടപടിയെ കാണുന്നുള്ളു. താൻ എന്നും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നും പാർട്ടിയോട് മാപ്പ് പറയുന്നതില്‍ അഭിമാനമെന്നും ലാലി ജെയിംസ് പറഞ്ഞു.
ലാലിയുടെ മടങ്ങിവരവ് കൂടുതല്‍ ഗുണകരമാകുമെന്ന് സ്ഥാനാർഥി രാജൻ പല്ലൻ പറഞ്ഞു.മേയർ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണം ലാലി ജെയിംസ് ഉന്നയിച്ചത്.












+ There are no comments
Add yours