അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പ് വിമാനം തകർത്തെന്ന് ഇറാൻ .
യുഎസിന്‍റെ പറക്കും റഡാർ സംവിധാനം ഇറാൻ തകർത്തത് യുഎസിന് വലിയ തിരിച്ചടിയാണ്.
കരയാക്രമണത്തിന് യുഎസ് ശ്രമിച്ചാല്‍ നിർണായക പങ്ക് വഹിക്കേണ്ടിയിരുന്ന വിമാനമാണ് ഇറാൻ തകർത്തത്. അതേസമയം വിമാനം തകർന്നെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സിറിയയിലെ അമേരിക്കൻ താവളമായ ഖസ്രാക് ആക്രമിച്ചെന്നും ഇറാൻ അറിയിച്ചു. അമേരിക്ക – ഇസ്രയേല്‍ ബന്ധമുള്ള സർവകലാശാലകളും ആക്രമിക്കും എന്ന് ഐആർജിസി ഭീഷണി മുഴക്കി. ഗള്‍ഫ് മേഖലയിലേക്ക് ഇന്നലെ രാത്രിയും ആക്രമണം നടന്നു. ലബനനില്‍ ഇസ്രയേല്‍ ഹെലികോപ്റ്ററുകളും ടാങ്കുകളും തകർത്തന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.
പശ്ചിമേഷ്യൻ യുദ്ധം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ സമാധാന സാധ്യതകളിപ്പോഴും അതിവിദൂരമാണ്.










+ There are no comments
Add yours