ഗ്യാസ് ഏജന്‍സിയില്‍ അതിക്രമം;കൊച്ചിയില്‍ മാനേജരെയും ജീവനക്കാരെയും കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു…

Estimated read time 0 min read

കൊച്ചി മുണ്ടംവേലിയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്കും മാനേജർക്കും നേരെ കത്തി ഉപയോഗിച്ച് ആക്രമണം. മുണ്ടംവേലിയിലെ ‘സൂപ്പർ ഫ്ലെയിംസ്’ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാവിലെ ഒമ്പത് മണിയോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അതിക്രമം നടന്നത്. പ്രതിയായ അറയ്ക്കൽ ഡെന്നിസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ഏജൻസി അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞദിവസം രാവിലെ ജോലി ആരംഭിക്കുന്നതിനിടെയാണ് പ്രതി കത്തി ഉപയോഗിച്ച് ജീവനക്കാരെയും മാനേജരെയും പരിക്കേൽപ്പിക്കാൻ ശ്രമിച്ചത്. തലനാരിഴയ്ക്കാണ് പലരും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിയായ ഡെന്നിസ് ഇതിനുമുമ്പും സമാനമായ രീതിയിൽ ഏജൻസിയിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഇയാൾ ജീവനക്കാർക്ക് നേരെ തിരിയുന്നത്.

മാസങ്ങൾക്ക് മുമ്പ് ഇയാൾ അതിക്രമം കാട്ടിയപ്പോൾ, ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് മാനുഷിക പരിഗണന നൽകി അന്ന് പോലീസ് പരാതി നൽകാതെ ഒഴിവാക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. നിരന്തരം ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ ഗ്യാസ് വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. കൃത്യമായ നിയമനടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

+ There are no comments

Add yours