പശ്ചിമേഷ്യൻ സംഘർഷം: എണ്ണക്ഷാമം നേരിടാൻ രാജ്യം സജ്ജം: മുഖ്യമന്ത്രിമാരുമായി മോദി ഇന്ന് സംസാരിക്കും…

Estimated read time 1 min read

പശ്ചിമേഷ്യൻ സംഘർഷം: എണ്ണക്ഷാമം നേരിടാൻ രാജ്യം സജ്ജം: മുഖ്യമന്ത്രിമാരുമായി മോദി ഇന്ന് സംസാരിക്കും

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്നുള്ള രാജ്യത്തെ എണ്ണ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.

ഇന്ന് വൈകീട്ട് അഞ്ചിന് വിഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. 

അസംസ്‌കൃത എണ്ണ, എൽ.പി.ജി ക്ഷാമം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനങ്ങളുടെ തയാറെടുപ്പ് യോഗത്തിൽ വിലയിരുത്തും. 

പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുന്നതിനുള്ള ഏകോപനത്തിനാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തേക്കില്ല.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ച് സാഹചര്യം വിശദീകരിച്ചിരുന്നു.

+ There are no comments

Add yours