കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരന്‍; വിഡി സതീശനെ പുകഴ്ത്തി പി കെ ശശി…

Estimated read time 0 min read

കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വിഡി സതീശനെന്ന് മുൻ സിപിഎം നേതാവ് പി കെ ശശി. ഒറ്റപ്പാലത്തെ യുഡിഎഫ് കൺവെൻഷനിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശശി പ്രതിപക്ഷ നേതാവ് വിഡി സതീശനെ പുകഴ്ത്തിയത്. അപ്പുറവും ഇപ്പുറവും നിൽക്കുമ്പോഴും ഏറെ മതിപ്പു തോന്നിയിട്ടുള്ള നേതാവാണ് സതീശൻ എന്നും ശശി അഭിപ്രായപ്പെട്ടു. സിപിഎം വിട്ട് സ്വതന്ത്രനായി നാമനിർദേശപത്രിക നൽകിയ പി കെ ശശിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

നിയമസഭയിൽ ഓരോ വിഷയം സതീശൻ ഉന്നയിക്കുമ്പോഴും, അദ്ദേഹം പ്രതിപക്ഷത്തും ഞാൻ ഭരണപക്ഷത്തും ഇരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ഓരോ വാക്കും ശ്രദ്ധിക്കാറുണ്ടായിരുന്നു. വിഡി സതീശനെ ഏറെ ഇഷ്ടപ്പെടുകയും മതിപ്പു തോന്നുകയും ചെയ്തിരുന്നത് അദ്ദേഹത്തിന്റെ നിലപാടുകൾ കൊണ്ടാണ്. ഉറപ്പിച്ചു നിന്നുകൊണ്ട് പറയുകയാണ്, കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വിഡി സതീശൻ. അതാണ് സതീശനെ ഏറ്റവും കൂടുതൽ ആകർഷിച്ച കാര്യമെന്നും പി കെ ശശി പറഞ്ഞു.

+ There are no comments

Add yours