സംസ്‌ഥാനത്ത് കനത്ത ചൂട് തുടരും…

Estimated read time 0 min read

സംസ്‌ഥാനത്ത് കനത്ത ചൂട് തുടരും

സംസ്‌ഥാനത്ത് കനത്ത ചൂട് തുടരും.

26 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

ഇത് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖല കളിലൊഴികെ 26 വരെ കനത്ത ചൂടും അസ്വസ്‌ഥതയും അനുഭവപ്പെടും. അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 27, 28 തീയതികളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

+ There are no comments

Add yours