കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു.
എൽപിജി സിലിണ്ടർ ക്ഷാമം നില നിൽക്കെ, കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ ക്വാർട്ടറിലെ വി ഹിതം 4068 കിലോ ലീറ്ററായി (40.68 ലക്ഷം ലീറ്റർ) നിശ്ചയി ച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമായത്.
നിലവിലെ സാമ്പത്തിക വർഷത്തിൽ ഓരോ ക്വാർട്ടറിലും 5676 കിലോലീറ്റർ (56.76 ലക്ഷം ലീറ്റർ) ആയിരുന്നു കേരളത്തിനുള്ള വിഹിതം.
എൽപിജി വിതരണത്തിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മാർച്ചിൽ 1716 കി ലോ ലീറ്റർ (17.16 ലക്ഷം ലീറ്റർ) പ്രത്യേക വിഹിതം കേരളത്തിന് അനുവദിച്ചിരുന്നു. ഇതു കാരണമാണോ പുതിയ സാമ്പത്തികവർഷം വിഹിതം കുറച്ചതെന്നു വ്യക്‌തമല്ല.









+ There are no comments
Add yours