പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി; ലക്ഷ്മി പ്രിയയ്ക്ക് പകരം ജിബി പാത്തിക്കൽ മത്സരിക്കും..

Estimated read time 0 min read

പെരുമ്പാവൂരിൽ ട്വന്റി 20 ക്ക് പുതിയ സ്ഥാനാർത്ഥിയായി. നേരെത്തെ മത്സരിക്കാൻ തീരുമാനിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തിയതും പ്രഖ്യാപിച്ചതും. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ ആണ് പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥി. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാർത്ഥിത്വം. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് ജിബിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.

+ There are no comments

Add yours