ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

Estimated read time 1 min read

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇപി ജയരാജൻ, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എൽഡിഎഫ് കൺവെൻഷനിൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

ബിനോയ് വിശ്വം, ശ്രേയസ് കുമാർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. ധർമടം മണ്ഡലത്തിൽ പിണറായി വിജയനെ നേരിടാൻ യുഡിഎഫ് ഇറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ്  ആണ് ഇടത് കോട്ടയായ ധxxർമടത്തും റഷീദ് മത്സരിക്കുന്നത്.

+ There are no comments

Add yours