അലോഷ്യസ് സേവ്യറും സെബാസ്റ്റ്യനും വേണ്ട, പൂഞ്ഞാറിൽ വ്യാപക പോസ്റ്റർ പ്രതിഷേധം; കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തം?…

Estimated read time 0 min read

പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സാധ്യത പട്ടികയിലുള്ള നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സെബാസ്റ്റ്യൻ എം ജെ എന്നിവർക്കെതിരെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അജ്ഞാത പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. അലോഷ്യസിനെ ‘കെട്ടിയിറക്കിയ സ്ഥാനാർത്ഥി’ എന്ന് വിശേഷിപ്പിക്കുമ്പോൾ, സെബാസ്റ്റ്യൻ എം ജെയെ ‘ബാങ്ക് കൊള്ളക്കാരൻ’ എന്ന് ആക്ഷേപിച്ചാണ് പോസ്റ്ററുകൾ. കെട്ടിയിറക്കുന്ന അലോഷ്യസ് പൂഞ്ഞാറിൽ വേണ്ടെന്നാണ് പോസ്റ്റർ പ്രതിഷേധത്തിൽ പറയുന്നത്. ബാങ്ക് കൊള്ളക്കാരൻ സെബാസ്റ്റ്യൻ നാടിന് വേണ്ടാത്തവൻ എന്നാണ് പോസ്റ്ററിൽ വിവരിച്ചിട്ടുള്ളത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക വികാരം മാനിക്കണമെന്ന അണികളുടെ പ്രതിഷേധമാണ് ഈ പോസ്റ്റർ യുദ്ധത്തിന് പിന്നിലെന്നാണ് സൂചന. ഇരുവർക്കുമെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്‍റെ പടയൊരുക്കം ആണോ പോസ്റ്റർ പ്രതിഷേധത്തിന് പിന്നിലെന്നും സംശയമുണ്ട്.

+ There are no comments

Add yours