ചാലക്കുടി നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ട്വിസ്റ്റ്….

Estimated read time 0 min read

ചാലക്കുടി നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ട്വിസ്റ്റ്.

ഇന്നെലെ രാവിലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച നഗരസഭ കൗൺസിലർ ബിജു എസ്. ചിറയത്താണ് ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി.

കേരള കോൺഗ്രസ് എമ്മിന്‍റെ സ്ഥാനാർഥിയായാണ് ബിജു ചിറയത്ത് ജനവിധി തേടുന്നത്.

എന്നാൽ, ബിജു ചിറയത്തിന്‍റെ സ്ഥാനാർഥിത്വം പാർട്ടിക്കുള്ളിൽ വിയോജിപ്പുകൾക്ക് കാരണമായിട്ടുണ്ട്. യോഗ്യരായ സ്ഥാനാർഥികള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ ഉണ്ടെന്നും ചാലക്കുടിയിൽ കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ വേണ്ടെന്നും കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ് പറഞ്ഞു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനായുള്ള 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് കേരള കോൺഗ്രസ് (എം) പ്രഖ്യാപിച്ചത്. പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും.

+ There are no comments

Add yours