ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി പിടിയില്‍.
ഒല്ലൂർ സ്വദേശിനി സൗമ്യ(45) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് സൗമ്യയുടെ അയല്‍വാസിയായ തോമസ്(63) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. വീട്ടുകാർ തമ്മില്‍ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്ന സൗമ്യ വിവാഹമോചിതയാണ്.
കൊലപാതകത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ പ്രതി തോമസിനെ അഗ്നിശമനസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.
ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്.






+ There are no comments
Add yours