ചുറ്റികക്ക് എതിരാളിയുടെ മുട്ടടിച്ച് പൊട്ടിക്കുന്ന ക്രൂരവിനോദം, ഹൽവയോടുള്ള പ്രിയം അതുലിനെ ‘അലുവാ അതുൽ’ ആക്കി, ഒടുവിൽ പകരത്തിന് പകരമായി അവസാനിച്ചു…

Estimated read time 0 min read

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക. വയനകം സംഘവും കടത്തൂർ സംഘവും തമ്മിലുള്ള ഗുണ്ടാപകയാണ് പിന്നിലെന്നാണ് വിവരം. ജിം സന്തോഷ് കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെ കൂടി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അവരാണ് കൊലപാതകത്തിന്റെ പിന്നിൽ എന്നാണ് സൂചന.

ആളുകളോട് ക്രൂരമായി പെരുമാറുന്ന പ്രത്യേക സൈക്കോ രീതിയായിരുന്നു അതുലിന്. ഹൽവ ഏറെ ഇഷ്ടമായതിനാൽ എപ്പോഴും ഹൽവ കഴിക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ അലുവ അതുൽ എന്ന പേര് വീണു. പിന്നീട് ഗുണ്ടകൾക്കിടയിൽ ഈ പേര് സുപരിചതമായി. എതിർ സംഘത്തിലെ ആളുകളെ ആക്രമിക്കുമ്പോൾ ചുറ്റികക്ക് കാ‌ൽമുട്ട് അടിച്ചു തകർക്കുന്നതാണ് അതുലിന്റെ രീതി. പിന്നീട് എഴുന്നേറ്റ് നടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്.

+ There are no comments

Add yours