ട്വന്റി – 20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച്ച് 16 ന് തിങ്കളാഴ്‌ച വൈകീട്ട് നാലിനാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്‌ദുറഹിമാൻ അദ്ധ്യക്ഷനാകും. മന്ത്രിമാർ ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

ട്വന്റി‐20 ലോകകപ്പിന്റെ ഫൈനലിൽ ഉൾപ്പെടെ സഞ്‌ജുവിന്റെ തുടർച്ചയായ ബാറ്റിങ്ങ് മികവാണ് കിരീടം നേടാൻ സഹായിച്ചത്. ഇടക്കാലത്ത് മോശം ഫോമിലായിരുന്ന മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ലോകകപ്പ്. സഞ്ജുവിനുള്ള സ്വീകരണം ഗംഭീരമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് കായികവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്.


+ There are no comments
Add yours