പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽലാണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്. ഓയിൽ കമ്പനികളുമായി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും യോഗം ചേർന്നു.. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്കോഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി.ആര്‍. അനില്‍ കത്ത് നല്‍കി.










+ There are no comments
Add yours