എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ അവഗണിച്ചതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചിൽ നടത്തിയ റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്നസില്ലന്ന് പരാതി

Estimated read time 1 min read

എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ അവഗണിച്ചതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചിൽ നടത്തിയ റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്നസില്ലന്ന് പരാതി

ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. പ്രകാശ് ബാബു പരാതി നൽകി. വിഷയത്തിൽ നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ആർടിഒ എൻഫോഴ്‌സ്‌ മെൻ്റിനാണ് പരാതി നൽകിയത്.

റോഡ്ഷോയ്ക്ക് കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. എൻ.എച്ച് 66-മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇടമാണ്. ആയതിനാൽ ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത് കുറ്റകരമാണെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

+ There are no comments

Add yours