നിയമസഭാ തെരഞ്ഞടുപ്പിൽ അടൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി പ്രിജി കണ്ണൻ ജനവിധി തേടും.
2020 – 25 വർഷം കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിൽ നിന്നും 10848 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് പ്രിജി കണ്ണൻ വിജയിച്ചത്. കേരള സർവ്വകലാശാലയിൽ ജനപ്രതിനിധികളുടെ പ്രതിനിധിയായി സെനറ്റ് അംഗമായിരുന്നു.
എ.ഐ.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ എക്സിക്യുട്ടീവ് അംഗം, സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കരീപ്ര എൻ.നാരായണൻ ഉണ്ണി ഗ്രന്ഥശാല എക്സിക്യുട്ടീവ് അംഗമാണ്.
കരീപ്ര അരുവാറ്റൂർ തെക്കേവിള വീട്ടിൽ പരേതനായ ജി.ശശിധരന്റെറെയും അനിതയുടെയും ഇളയ മകളാണ്. കരുനാഗപ്പള്ളി സ്വദേശിയും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗവുമായ യു.കണ്ണൻ ആണ് ഭർത്താവ്.





+ There are no comments
Add yours