മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ…

Estimated read time 0 min read

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.

മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി.

മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.

മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ ശനിയാഴ്ച കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്.ഇതിൻ്റെ ഫോട്ടോകൾ എല്ലാം തൻ്റെ കൈയിൽ ഉണ്ട്.

ബിജെപി കൗൺസിലറായ ശ്രീലേഖ തൻ്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം 112 എന്ന നമ്പരിൽ തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. പ്രദീപ് എന്ന സഹായിയാണ് വാതിൽ അടച്ചത്. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കൊണ്ടുപോയത്.

സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു‌. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്‌തത്‌.

തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.

പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. കഴിഞ്ഞ 2 മാസം മുമ്പ് തൻ്റെ ഫോൺ നമ്പർ മന്ത്രി ബ്ലോക്ക് ചെയ്താണ്. തന്നെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നേൽ പോലും മാധ്യമങ്ങളിൽ മുന്നിൽ താൻ ഒന്നും തുറന്ന് പറയുക ഇല്ലായിരുന്നു എന്നും അവർ വ്യക്തമാക്കി.

+ There are no comments

Add yours