ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോട് ചേർന്ന് നിർമ്മിക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ഹെഡ് ക്വാട്ടേഴ്സ് (DHQ) കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു…

Estimated read time 1 min read

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോട് ചേർന്ന് നിർമ്മിക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ഹെഡ് ക്വാട്ടേഴ്സ് (DHQ) കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു.

2024–2025 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് 23,896 ചതുരശ്ര അടി വിസ്തീണ്ണത്തിലാണ് തൃശ്ശൂർ റൂറൽ പോലീസ് ഹെഡ് ക്വാട്ടേഴ്സ് (DHQ) ന് ബഹുനില മന്ദിരം നിർമ്മിക്കുന്നത്.

ഇരിങ്ങാലക്കുട : ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം നൽകാനും, സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് (DHQ) മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം 04-03-2026 തിയ്യതി വൈകീട്ട് 03.00 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ആയതിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ പി ടി ആർ മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിരം

2024–2025 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലായി 23,896 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. റൂറൽ പോലീസിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും പ്ലാനിൽ മുൻഗണന നൽകിയിട്ടുണ്ട്. ട്രെയിനിംഗ് സെന്റർ, വിശാലമായ കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ വിശാലമായ മെസ്സ് ഹാളും, വനിതാ പോലീസ്, പുരുഷ പോലീസ് ഉദ്യോഗസ്ഥർക്കും സീനിയർ ഓഫീസർമാർക്കും വേണ്ടിയുള്ള പ്രത്യേകം പ്രത്യേകം വിശ്രമമുറികളും ഇവിടെ സജ്ജമാക്കും.തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, 2025-26 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 6.16 കോടി രൂപയുടെ ഭരണാനുമതി കൂടി തൃശ്ശൂർ റൂറൽ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 5.68 കോടി രൂപ വിനിയോഗിച്ച് അതിനൂതനമായ സൗകര്യങ്ങളോടെ പുതിയൊരു ബഹുനില കെട്ടിടം നിർമ്മിക്കപ്പെടും. ജില്ലയിലാകെ സേവനം ലഭ്യമാക്കുന്ന തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനും പൊതുജനങ്ങൾക്ക് അടിയന്തിര സേവനങ്ങൾ അതിവേഗം ഉറപ്പാക്കുന്ന അടിയന്തര പ്രതികരണ സംവിധാനം (ERSS) കൺട്രോൾ റൂം എന്നിവ ഈ പുതിയ മന്ദിരത്തിലേക്കാണ് മാറ്റി സ്ഥാപിക്കുക. മുതിർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത വേദിയിൽ, തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആവേശകരമായ സാന്നിധ്യം ചടങ്ങിന് സവിശേഷമായ മാറ്റുയർത്തി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡ ആസാദ് ചന്ദ്ര ശേഖർ ഐ.പി.എസ്. ഓൺലൈനായി പങ്കെടുത്തു. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ശ്രീ. നാരായണൻ ടി. ഐ.പി.എസ്., മുനിസിപ്പൽ കൗൺസിലർ ശ്രീ. ജോഫി ബോസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ശ്രീ. സന്തോഷ് കുമാർ എം., കെ.പി.ഒ.എ. പ്രസിഡന്റ് ശ്രീ. കെ.പി. രാജു, കെ.പി.എ. പ്രസിഡന്റ് ശ്രീ. പ്രദീഷ് സി.കെ. എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൃശ്ശൂർ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. കൃഷ്ണദാസ് വി.എ. നന്ദി രേഖപ്പെടുത്തി. വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് ഓഫീസീലെ മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

+ There are no comments

Add yours