ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന പി കെ ശശിയുടെ പ്രതികരണത്തിന് പരിഹാസ മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഫേസ്ബുക്കിലൂടെയായിരുന്നു ആര്‍ഷോയുടെ പ്രതികരണം. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പം ‘ഓ സന്തോഷം’ എന്ന ക്യാപ്ഷനും ഒരു സ്‌മൈലിയുമായായിരുന്നു ആര്‍ഷോയുടെ പ്രതികരണം.
സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നവര്‍ ചേര്‍ന്ന് പാലക്കാട് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ആര്‍ഷോയ്‌ക്കെതിരെ പി കെ ശശി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്നായിരുന്നു പി കെ ശശി പറഞ്ഞത്. കാണിച്ച് തരാമെന്ന ഭീഷണി ഇങ്ങോട്ട് വേണ്ട. എറണാകുളത്ത് നിന്ന് വന്ന ഇയാള്‍ക്ക് ചാരാതെ നില്‍ക്കാനാകില്ലെന്നും പി കെ ശശി പറഞ്ഞിരുന്നു. നേരത്തേ പി കെ ശശിക്കെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു ശശിയുടെ പ്രതികരണം.







+ There are no comments
Add yours