മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്…

Estimated read time 1 min read

മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസെടുത്തത്.

ഡൽഹി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ  വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.

+ There are no comments

Add yours