ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നേരെയുള്ള പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയുടെ വസതിയിൽ പ്രവേശനം ലഭിച്ചുവെന്ന ആരോപണമുയർത്തി യുവമോർച്ച ഇന്ന് രാവിലെ പത്ത് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നട ത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി എംപി അ നുരാഗ് സിംഗ് ഠാക്കൂർ എന്നിവരും മാർച്ചിൽ പങ്കെടുക്കും.
ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് 10 ജൻപഥ് മാർഗിലുള്ള സോണിയാ ഗാന്ധിയുടെ വസതി ലക്ഷ്യമിട്ടാണ് നീങ്ങുക. സ്വർണക്കൊള്ള വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നതി നാണ് ബിജെപി ലക്ഷ്യമിടുന്നത്.








+ There are no comments
Add yours