നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിൽ പ്രതികരിച്ച് കേസിലെ എട്ടാം പ്രതിയായ ദിലീപ്.
തനിക്കെതിരെയുണ്ടാക്കിയ കള്ളക്കഥ കോടതിയിൽ പൊളിഞ്ഞു.
മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞത് പോലീസ് സംഘമാണെന്നും ദിലീപ് പറഞ്ഞു.
ചില മാധ്യമങ്ങളെയും ഇതിന് കൂട്ടു പിടിച്ചു. എന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വേണ്ടിയാണ് കള്ളക്കഥ മെനഞ്ഞത്. കേസിൽ തന്നെ പ്രതിയാക്കാനാണ് എല്ലാവരും ഗൂഢാലോചന നടത്തിയത്. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദി പറയുന്നുവെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് പറഞ്ഞു.

ഒൻപത് വർഷം അഭിഭാഷകർ തനിക്ക് വേണ്ടി ശ്രമിച്ചു. അഭിഭാഷകൻ രാമൻ പിള്ള അടക്കമുള്ളവർക്ക് നന്ദി പറയുന്നുവെന്നും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് പറഞ്ഞു.


+ There are no comments
Add yours