രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്.
രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും അല്ലാത്തത് അസ്തമിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിലുള്ള എംഎൽഎമാര് ആരും ഒളിവിലല്ല. എല്ലാവരും ഫീൽഡിലുണ്ടെന്നും മുരളീധരന് പറഞ്ഞു.
അതേസമയം പീഡനക്കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.
രാഹുല്‍ മാങ്കൂട്ടത്തില്‍ തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന പ്രചാരണവും പോലീസ് തള്ളുകയാണ്.
എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നല്‍കിയിട്ടുണ്ട്.


+ There are no comments
Add yours