മട്ടന്നൂർ ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോക്ക് പോകുകയായിരുകുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു.
ആളപായമില്ല. നാല്‍പത്തി രണ്ട് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.വയനാട്ടില്‍ നിന്നും രാത്രിയോടെ ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നതിനായി കണ്ണൂര്‍ വിമാനത്താളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ശിവപുരത്ത് എത്തും മുമ്പാണ് ബസിന് പുറത്ത് വശത്ത് തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്.
പിന്നാലെ ഉറങ്ങിക്കിടന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയും പുറത്തിറക്കുകയുമായിരുന്നു. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അടക്കം പുറത്തേക്ക് എത്തിച്ചു.പിന്നാലെ ബസില്‍ തീപടരുകയും പൂര്‍ണമായും നശിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ നാട്ടുകാരും പിന്നീട് മട്ടന്നൂര്‍, കൂത്തുപ്പറമ്പ് എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്.

5177172526310358142.jpg)
7590809926834713625.jpg)




5381215711530045496.jpg)

+ There are no comments
Add yours