മാള സൊക്കാർസൊ ഹയർ സെക്കൻഡറി സ്ക്കൂളിൽ മെറിറ്റ് ഡെ ആഘോഷിച്ചു. മാള സൊക്കാർസൊ കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മെറിറ്റ് ഡെ യുടെ ഉദ്ഘാടനവും എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും പ്ളസ് ടു ബയൊ സയൻസിൽ 1200ൽ 1200 മാർക്ക് നേടിയ സ്ക്കൂളിലെ വിദ്യാർത്ഥിനി അസ്മിൻ കെഎം എന്ന വിദ്യാർത്ഥിനിയേയും ഐതൾഎൻവി സെപക്താക്രോ താര നന്ദ ജംഷനേയും ഇൻഡൊ ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥിനി , യുഎസ് എസ് സ്ക്കോളർ ഷിപ്പ് നേടിയവരേയും യുപി, ഹൈസ്ക്കൂൾ കാറ്റക്കിസം റാങ്ക് നേടിയവരേയും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ആദരിച്ചു. വായന ലഹരിയാക്കു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്ക്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ സമാഹരിച്ച പുസ്തകങ്ങൾ കളക്ടർ സ്ക്കൂൾ പ്രിൻസിപ്പലിനു നൽകി. എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ അസ്നെവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാജൻ കൊടിയൻ, മാള പഞ്ചായത്ത് പ്രസിഡൻ്റ് പികെ രാധാകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വാർഡംഗം ജോഷി കാഞ്ഞൂത്തറ, ഹൈസ്ക്കൂൾ പിടിഎ പ്രസിഡൻ്റ് സോയ് കോലഞ്ചേരി, ഹയർ സെക്കണ്ടറി പിടിഎ പ്രസിഡൻ്റ് സജീവ് കമ്മത്ത്, സൊക്കാർസൊ കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ മേരിയാൻ സിസ്റ്റർ ജിൽസ, പ്രധാന അദ്ധ്യാപിക സിസ്റ്റർ ഗ്രേസ് മരിയ, സ്റ്റാഫ് പ്രതിനിധി സിസ്റ്റർ സൗമ്യ എന്നിവർ സംസാരിച്ചു. പടം സൊക്കാർസൊ കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡെ യുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

7173011815101218402.jpg)


1866054293441501010.jpg)

9142190723557061417.jpg)
1353460774378010770.jpg)


+ There are no comments
Add yours