ഗൂഢാലോചനയുടെ തുടക്കം കോൺഗ്രസ് ഭരണകാലത്ത് തന്നെ;ശബരിമല സ്വർണക്കൊള്ളയിൽ നിഷ്പക്ഷ അന്വേഷണം ആവശ്യം ഉന്നയിച്ച് രാജീവ് ചന്ദ്രശേഖർ

Estimated read time 0 min read

ഗൂഢാലോചനയുടെ തുടക്കം കോൺഗ്രസ് ഭരണകാലത്ത് തന്നെ;ശബരിമല സ്വർണക്കൊള്ളയിൽ നിഷ്പക്ഷ അന്വേഷണം ആവശ്യം ഉന്നയിച്ച് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണകൊള്ള ഗൂഢാലോചനയുടെ തുടക്കം കോൺഗ്രസ്‌ ഭരണകാലത്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

സോണിയാ ഗാന്ധിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോകൾ ഇതിന് പിന്നിലെ കോൺഗ്രസ്‌ സിപിഎം അവിശുദ്ധ ബന്ധത്തിന്റെ ആഴവും യാഥാർത്ഥ്യവുമാണ് തുറന്നു കാട്ടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സ്വർണ്ണകൊള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. അതിന്റെ തുടക്കം കോൺഗ്രസ്‌ ഭരണകാലത്താണെന്നാണ് ബിജെപിയുടെ കൃത്യമായ നിലപാട്.

ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികള് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴും കോണ്ഗ്രസ് നിശബ്ദത പാലിച്ചതിന്റെ കാരണങ്ങളും ഇപ്പോള് വ്യക്തമാവുകയാണ്

ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ കണ്ണി മാത്രമാണ്.

ഇന്ത്യ സഖ്യ ശൃംഖലയിലെ കൂടുതൽ വമ്പന്മാർക്ക് ഇതിൽ വ്യക്തമായ പങ്കുണ്ട്.

കേന്ദ്ര ഏജൻസികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ നീതി ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില് കൊണ്ടുവരാനും സാധിക്കൂ.

കേരളത്തിൽ രാഷ്ട്രീയപരമായി വിരുദ്ധപക്ഷത്തെന്ന് നടിക്കുന്ന സിപിഎമ്മും കോൺഗ്രസ്സും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്.

ബിജെപി പ്രവർത്തകരുടെയും ഹിന്ദു വിശ്വാസികളുടെയും നിരന്തരമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നു എങ്കിൽ, ഇന്ത്യ സഖ്യ പങ്കാളികൾ എന്നേ ഈ കേസ് കുഴിച്ചു മൂടുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

+ There are no comments

Add yours