അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി ആഷ്ലെയ് മെയ്‌ഫെയർ സംവിധാനം ചെയ്ത വിയറ്റ്നാമീസ് ചിത്രം ‘സ്കിൻ ഓഫ് യൂത്ത്’. 40 ലക്ഷം രൂപയാണ് സമ്മാനത്തുക.

Estimated read time 1 min read

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി ആഷ്ലെയ് മെയ്‌ഫെയർ സംവിധാനം ചെയ്ത വിയറ്റ്നാമീസ് ചിത്രം ‘സ്കിൻ ഓഫ് യൂത്ത്’. 40 ലക്ഷം രൂപയാണ് സമ്മാനത്തുക.

‘എ പൊയറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മർ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ലിറ്റിൽ ട്രബിൾ ഗേൾസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താൻ മികച്ച നടിയായി. ‘ഗൊന്ധൽ’ എന്ന ചിത്രത്തിലൂടെ സന്തോഷ്‌ ദവകർ മികച്ച സംവിധായകനായി. അകിനോല ഡേവീസ് ജൂനിയർ സംവിധാനം ചെയ്ത ചിത്രം ‘മൈ ഫാദഴ്സ് ഷാഡോ’വിന് ആണ് പ്രത്യേക ജൂറി പരാമർശം

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ‘ഫ്രാങ്ക്’ എന്ന ചിത്രത്തിന് ടോണിസ് പിൽ, ‘മൈ ഡോട്ടർസ് ഹെയർ’ എന്ന ചിത്രത്തിന് ഹെസം ഫറഹ്മന്ത് എന്നിവർ പങ്കുവെച്ചു.

കരൺ സിങ് ത്യാഗി ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ചിത്രം ‘കേസരി ചാപ്റ്റർ 2’. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം എറിക് സ്വൻസൺ സംവിധാനം ചെയ്ത ‘സേഫ് ഹൗസ്’ എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച വെബ് സീരീസായി ‘ബാന്റിഷ് ബന്റിട്സ്’ തിരഞ്ഞെടുത്തു.

+ There are no comments

Add yours