എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

Estimated read time 0 min read

എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പോലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും ലാത്തിയും തോക്കും ഉള്ള അവര്‍ക്ക് എന്തിനാണ് ബ്ലേഡ് എന്നും അദ്ദേഹം ചോദിച്ചു.
എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബ്ലെയ്ഡ് ഉപയോഗിച്ച്‌ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകള്‍ അറുത്ത് മാറ്റിയെന്ന് എഫ് ഐ ആറിൽ പറയുന്നു
സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

പൊതുമുതലായ കയര്‍ അറുത്തതിലൂടെ 10,000 രൂപയുടെ നഷ്ടമെന്ന് എഫ് ഐ ആറില്‍ പറയുന്നു. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വര്‍ധനക്കെതിരായ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. മാര്‍ച്ചിനിടെ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്നും എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലേഡ് ഉപയോഗിച്ച്‌ വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചെന്നും എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്.

+ There are no comments

Add yours