ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടങ്ങി. ഒരാളെ താഴെയിറക്കി

Estimated read time 0 min read

ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടങ്ങി. ഒരാളെ താഴെയിറക്കി

രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറായി അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുന്നത്. ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ഒരാളെ ഇപ്പോൾ താഴെ ഇറക്കി.

ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്ളാറ്റ്ഫോം ആളുകൾ കയറിയശേഷം മുകളിലേക്ക് ഉയർത്തുകയും അവിടെവെച്ച് ഭക്ഷണം നൽകുന്നതുമാണ് ഡൈനിങ്. ഇതിൽ ക്രെയിനിന് തകരാർ സംഭവിച്ചതോടെയാണ് വിനോദസഞ്ചാരികൾ മുകളിൽ കുടുങ്ങിപ്പോയത്. ക്രെയിനിൻ്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours