രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നു…

Estimated read time 0 min read

ഏറെ നാളത്തെ പ്രതിരോധം തകർന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎ പാലക്കാട്‌ വിട്ടത്. രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എംഎൽഎ ഓഫീസ് ഇന്നും പൂട്ടിയ നിലയിലാണ്.

യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയെന്നാണ് സൂചന.തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാഹ വാഗ്ദാഗം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്.കേസ് പിന്നീട് നേമം പൊലീസിന് കൈമാറി. രാഹുൽ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിഎന്നും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും അതിജീവിത പൊലീസിന് മുന്നിൽ മൊഴി നൽകി. ഗർഭഛിദ്രം നടത്തിയത് ഗുളിക കഴിച്ചായിരുന്നു.

+ There are no comments

Add yours