പൊടിയാടിയില്‍ ഈ മാസം 13 നാണ് കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ആദ്യം അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു.
പോസ്റ്റ് മോർട്ടത്തില്‍ സർജന്റെ നിർണായക കണ്ടെത്തലുകളാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിലേക്ക് എത്താൻ കാരണം.

തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതായും കഴുത്തിന്റെ ഭാഗത്ത് ആന്തരീക മുറിവുകള്‍ സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
അവിവാഹിതനായ ശശികുമാർ സഹോദരന്റെ കുടുംബത്തിന് ഒപ്പമാണ് താമസിച്ചു വന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിർണായകമായ വിവരങ്ങള്‍ ലഭിച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയെടുക്കും.
ശശികുമാര്‍ താമസിച്ച വീട്ടിൽ പോലിസ് പരിശോധന നടത്തി.
കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞുവെന്ന സംശയത്തിലാണ് പൊലീസ്.


+ There are no comments
Add yours