റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തേക്കും, അപകടസമയത്ത് വാഹനം ഓടിച്ചത് എംഎല്‍എ അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ഔദ്യോഗിക വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ് എടുക്കും.
അപകടമുണ്ടായ സമയത്ത് എംഎൽഎ ആയിരുന്നില്ല വാഹനം ഓടിച്ചതെന്ന് നെടുമുടി പോലീസ് വ്യക്തമാക്കി.
അപകടമുണ്ടായ സമയത്ത് റെജി ചെറിയാൻ വാഹനത്തിന്റെ പിന്നിലെ സീറ്റിൽ ആയിരുന്നുവെന്നും, ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ എംഎൽഎയുടെ ഡ്രൈവറുടെ വൈദ്യപരിശോധന ഇതുവരെ നടത്തിയിട്ടില്ല.
അപകടം നടന്ന വിവരം വിളിച്ച് അറിയിച്ച് പോലീസ് എത്തും വരെ റെജി ചെറിയാന്‍ സംഭസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു എംഎൽഎയുടെ വാഹനം ഇരുചക്ര വാഹന യാത്രികനെ ഇടിച്ചത്.
നെടുമുടി ആശാരി പറമ്പില്‍ സുനീഷിനായിരുന്നു പരിക്കേറ്റത്.
ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു അപകടം.
സുനീഷിന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല.
അബോധാവസ്ഥ വിട്ടുമാറിയാല്‍ യുവാവിന്റ മൊഴി പോലീസ് രേഖപ്പെടുത്തും.
യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുകയാണ്.
ഇതിനിടെ, അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന റെജി ചെറിയനാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ നേതാവ് രംഗത്തെത്തി.
ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഡിെൈവഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ ആണ് എംഎൽഐക്ക് എതിരെ രംഗത്തെത്തിയത്.
എംഎല്‍എയാണ് അപകടം ഉണ്ടാക്കിയതെന്നും സംഭവത്തിന് പിന്നാലെ മുങ്ങിയെന്നും ആയിരുന്നു ആരോപണം.
ഇതിൽ പോലീസിന്റെ ഒത്തുകളി ഉണ്ടെന്നും ആരോപണമുണ്ടായിരുന്നു.
എന്നാൽ പിന്നീട് ഈ പോസ്റ്റ് ഇയാൾ നീക്കം ചെയ്യുകയും മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിച്ചപ്പോൾ വീണ്ടും പോസ്റ്റ് ഇടുകയും. ഇന്ന് വീണ്ടും പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
എന്നാൽ പോസ്റ്റ് നീക്കിയതല്ല ഫ്രണ്ട്‌സ് ഓണ്‍ലി ആക്കിയതാണെന്നാണ് സംഭവത്തിൽ ജെയിംസ് സാമുവലിന്റെ വിശദീകരണം.





+ There are no comments
Add yours