ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ…

Estimated read time 0 min read

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ.

ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓഫീസിൽ നടന്ന ലേലത്തിൽ ആണ് ഈ നമ്പർ ഉയർന്ന വിലയ്ക്ക് വെട്ടുകുഴിയിൽ മനു മാത്യു സ്വന്തമാക്കിയത് . ഈ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുകകളിൽ ഒന്നാണിത്.
പുതുതായി വാങ്ങിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന ആഡംബരവാഹനത്തിനാണ് മനു ഈ നമ്പർ സ്വന്തമാക്കിയത്.
രണ്ട് പേർ പങ്കെടുത്ത ലേലത്തിൽ 8.72 ലക്ഷം രൂപയ്ക്കു വിളിച്ച വ്യക്തിയെ മറികടന്നാണ് 9 ലക്ഷം രൂപയ്ക്കു മനു നമ്പർ ഉറപ്പിച്ചത്. വിദേശത്ത് ജോലി ചെയ്യുകയാണ് ഇദ്ദേഹം.

+ There are no comments

Add yours