ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും.

Estimated read time 0 min read

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തുമെന്നാണ് വിവരം.

ജി 20 ഉച്ചകോടിയിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ എത്തുമോ എന്നതിൽ വ്യക്തതയില്ല. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്.

നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവാസിയുടെ കാലാവധി ഇന്നലെയാണ് അവസാനിച്ചത്.

+ There are no comments

Add yours