സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം
ഇരിങ്ങാലക്കുട : മാളയിൽ നടന്ന സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി 4-ൽ കലാതിലകമായി വൈഗ കെ സജീവ് തെരഞ്ഞെടുക്കപ്പെട്ടു.
കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും കഴിഞ്ഞ വർഷവും വൈഗയ്ക്കായിരുന്നു ഒന്നാം സ്ഥാനം.
ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് വൈഗ. സ്കൂളിനു വേണ്ടി തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനവും ഡ്രാമയിൽ എ ഗ്രേഡും നേടിയ ടീമിലും വൈഗ അംഗമാണ്.

കുച്ചിപ്പുടിയിൽ തൃശൂർ ജോബ് മാസ്റ്ററും മോഹിനിയാട്ടത്തിൽ കലാമണ്ഡലം പ്രഷീജ ടീച്ചറുമാണ് വൈഗയുടെ ഗുരുക്കന്മാർ.
കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സഹോദയ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും മോഹിനിയാട്ടത്തിൽ എ ഗ്രേഡും
വൈഗ കരസ്ഥമാക്കിയിരുന്നു.

നൃത്തത്തോടൊപ്പം അഭിനയ രംഗത്തും സജീവമാണ് വൈഗ. പരസ്യചിത്രങ്ങൾക്കും ആൽബങ്ങൾക്കും പുറമേ ഒട്ടേറെ ഹ്രസ്വചിത്രങ്ങളിൽ ബാലതാരമായും നായികയായും വൈഗ അഭിനയിച്ചിട്ടുണ്ട്.
“രാജകുമാരി” എന്ന ഹ്രസ്വചിത്രത്തിലൂടെ രാജ്യത്തിനകത്തും വിദേശത്തുമായി 120ൽ
പരം അവാർഡുകൾ ഇതിനകം കരസ്ഥമാക്കി.
ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ കല്ലട
ബിസിനസ്സ് ഗ്രൂപ്പ് പാർട്ട്ണർ സജീവ് കുമാർ
കല്ലടയുടെയും ശാലിനിയുടെയും ഏക
മകളാണ് വൈഗ.




+ There are no comments
Add yours