വിവാദം കനക്കുന്നു; സിനിമക്കെതിരെ ഹർജി
പരേഷ് റാവൽ പ്രധാനവേഷത്തിലെത്തുന്ന ദ താജ് സ്റ്റോറിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. സിനിമ ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്നു, മതസൗഹാർദം തകർക്കുന്നു എന്നാരോപിച്ച് അഭിഭാഷകൻ ഷക്കീൽ അബ്ബാസാണ് ഹർജി സമർപ്പിച്ചത്. ഒക്ടോബർ 31ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ അനുമതി പുനഃപരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. താജ്മഹലിനെ അമ്പലമായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ വിവാദമായിരുന്നു.



+ There are no comments
Add yours