രാജമാതാവ് അന്തരിച്ചു; രാജ്യത്ത് ദുഃഖാചരണം
തായ്ലൻഡിലെ രാജമാതാവ് സിരികിത് രാജ്ഞി (93) അന്തരിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2012ൽ പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. രാജ്യത്ത് ഒരു വർഷത്തെ ദുഃഖാചരണത്തിന് മകനും ഇപ്പോഴത്തെ രാജാവുമായ മഹാവജിരലോങ്കോൻ നിർദേശം നൽകി. തായ്ലൻഡിന്റെ രാഷ്ട്രീയ ഘടനയിൽ രാജകുടുംബത്തിന് നിർണായക സ്വാധീനമാണുള്ളത്.



+ There are no comments
Add yours