നാളെ ബാങ്ക് അക്കൗണ്ടിൽ പണം എത്തും; അറിയിപ്പ്!
ഒക്ടോബർ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ (തിങ്കൾ) മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകളാണ് വിതരണം ചെയ്യുക. ഇതിന് 812 കോടി അനുവദിച്ചതായി ധനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ പണം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. ബാക്കിയുള്ളവരുടേത് സഹകരണ ബാങ്കുകൾ വഴി ഉദ്യോഗസ്ഥർ വീട്ടിലെത്തി കൈമാറും.



+ There are no comments
Add yours