സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു
സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു. കൻജൻക്റ്റിവൈറ്റിസ് ‘പിങ്ക് ഐ’ എന്ന രോഗമാണിത്. മഴക്കാലത്തെ ബാക്ടീരിയ, അലർജി, അണുബാധ എന്നിവയാണ് ഇതിന് കാരണം. കണ്ണ് ചുവക്കുക, കണ്ണീരൊലിക്കുക, ചൊറിച്ചിൽ, അസ്വസ്ഥത, തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. രോഗം മാറാൻ 14 ദിവസം എടുക്കുന്നു. രോഗിക്ക് വിശ്രമം വേണം, മൊബൈൽ, TV എന്നിവ നോക്കരുത്. മറ്റുള്ളവരുമായി ഇടപഴകരുത്, സൺഗ്ലാസ് ധരിക്കുക. കുട്ടികളെ സ്‌കൂളിൽ വിടരുത്. ഡോക്ടറെ കാണുക.




+ There are no comments
Add yours