വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 25 കാരിക്കെതിരെ പോലീസ് കേസെടുത്തു…

Estimated read time 0 min read

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 25 കാരിക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്നേഹ മെർളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതുള്‍പ്പടെ നാല് കേസുകള്‍ നിലവിലുണ്ട്.

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്സോ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്

മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച്‌ ആരോടും പറഞ്ഞിരുന്നില്ല. കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദ്ദിച്ച കേസിലെ പ്രതി കൂടിയാണ് സ്നേഹ മെർളിൻ.

+ There are no comments

Add yours