കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി ആരോഗ്യവകുപ്പ്…

Estimated read time 0 min read

കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി ആരോഗ്യവകുപ്പ്

രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 43കാരന് നിരവധി ആളുകളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ തന്നെ തയാറാക്കി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.

ചെറുകിട വ്യാപാരിയായ ഇയാള്‍ അടുത്തിടെ ഒരു ഗോഡൗണ്‍ വാടകയ്ക്കെടുത്ത് സ്വന്തമായി വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് അധികൃതർ സംശയിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പനി വന്ന് മാറിയ ശേഷം വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് ഇയാള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

രോഗി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് വിപുലമായ സമ്പർക്കമുണ്ടായതായാണ് റിപ്പോർട്ടുകള്‍. ഒപി വിഭാഗത്തില്‍ ചികിത്സ തേടിയതിന് പുറമെ, രോഗി എംആർഐ സ്കാനിംഗ്, എക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകള്‍ക്കും വിധേയനായിരുന്നു.

സമ്പർക്ക സാധ്യത കണക്കിലെടുത്ത് ഇയാളെ പരിചരിച്ച ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും മറ്റ് ജീവനക്കാരോടും കർശനമായി ക്വാറന്റീനില്‍ പ്രവേശിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് രോഗിയെ മെഡിക്കല്‍ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

+ There are no comments

Add yours