ആന്ധ്രാപ്രദേശിലെ കുർണൂലിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നിൽ ബൈക്ക് യാത്രക്കാരനെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. 22കാരനായ ശിവശങ്കർ എന്ന യുവാവ് അശ്രദ്ധമായി വണ്ടിയോടിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്.
അപകടമുണ്ടാകുന്നതിന് തൊട്ടുമുൻപ് ശിവശങ്കർ പെട്രോൾ പമ്പിലെത്തി അപകടകരമായ രീതിയിൽ പുറത്തേയ്ക്ക് ഓടിച്ചു പോകുന്ന സിസിടിവി ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനം പിറകോട്ട് തിരിക്കാൻ ബുദ്ധിമുട്ടുന്നതും അശ്രദ്ധയോടെ വണ്ടിയോടിക്കുന്നതും വീഡിയോയിൽ കാണാം. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹയാത്രികൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.



+ There are no comments
Add yours