ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ളാറ്റിൽ നിന്ന് സ്വർണം കണ്ടെത്തി.

Estimated read time 0 min read

ശബരിമല സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ളാറ്റിൽ നിന്ന് സ്വർണം കണ്ടെത്തി. 150 ഗ്രാം സ്വർണമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയത്. സ്വർണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സ്വർണത്തിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തുകയാണ്. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ പരിശോധന തുടരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്ളാറ്റിലേക്ക് എത്തിയത്. അതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി സംഘം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ തെളിവെടുപ്പ് ആരംഭിച്ചു.

+ There are no comments

Add yours