നടൻ ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്. ഒടുവിൽ

Estimated read time 0 min read

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമം; സംഭവം രാത്രിയിൽ!

നടൻ ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ ഇയാൾ അതിക്രമിച്ച് കയറിയത്. ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. കുടുംബം നൽകിയ പരാതിയിൽ ആലുവ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയായ അഭിജിത് ആണ് പൊലീസിൻ്റെ പിടിയിലായത്.

+ There are no comments

Add yours