പുലി ഭീതി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രദേശം  ജാഗ്രതയിൽ

Estimated read time 0 min read

സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു

പുലി ഭീതിയെ തുടർന്ന് അട്ടപ്പാടിയിലെ സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മുള്ളി ട്രൈബൽ ജിഎൽപി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ടു ദിവസമായി പുലി സ്‌കൂൾ പരിസരത്തെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. തുടർന്നാണ് നാളെ സ്‌കൂളിന് അവധി നൽകിയിരിക്കുന്നത്. പ്രദേശം വലിയ ജാഗ്രതയിലാണ്.

+ There are no comments

Add yours