67-ാമത് സംസ്ഥാന സ്കൂ‌ൾ കായിക മേള തുടങ്ങി.

Estimated read time 1 min read

കലാ മാമാങ്കം; കായിക മേളയ്ക്ക് തുടക്കം

തിരുവനന്തപുരത്തെ കായിക തലസ്ഥാനമാക്കി ഒളിമ്പിക് മാതൃകയിൽ 67-ാമത് സംസ്ഥാന സ്കൂ‌ൾ കായിക മേള തുടങ്ങി. വൈകിട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി, മുൻ ഫുട്‌ബോൾ ക്യാപ്റ്റൻ ഐ എം വിജയൻ ദീപശിഖ കൊളുത്തി. ബുധനാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 12 വേദികളിൽ, കുട്ടികൾക്ക് എട്ട് ദിനരാത്രങ്ങൾ കായിക മേളയിൽ പങ്കെടുക്കാനാകും.

+ There are no comments

Add yours