സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ
ധവളപത്രം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ യുഡിഎഫ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ധവളപത്രം പുറത്തിറക്കുമെന്നത്.
പത്തുവർഷത്തെ സർക്കാരിൻ്റെ വരുമാന ചോർച്ചയും ധൂർത്തും ധവളപത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങൾ, കേന്ദ്രത്തിൽ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കൽ, വകമാറ്റി ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. സർക്കാർ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്‌ഥയും വ്യക്തമാക്കുന്നത് ആണ് ധവളപത്രം.





7389743574810717422.jpg)
2257839520981398553.jpg)

+ There are no comments
Add yours