മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി
കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി.
ജൂണ്‍ 16 വരെ ആണ് കോടതി സാവകാശം നീട്ടിയിട്ടുള്ളത്.
ജൂണ്‍ 16 വരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവുകള്‍ ഇറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജില്ലാ പോലീസ് മേധാവിയുടെ ഹർജി പരിഗണിച്ചാണ് നടപടി.
എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
ഈ മാസം ഒൻപതാം തിയതിക്കുള്ളിൽ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നത്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മുന്‍സിഫ് കോടതി പ്രത്യേകം ഇറക്കിയ ഉത്തരവ് തടയണം എന്നായിരുന്നു റൂറല്‍ എസ്പിയുടെ ആവശ്യം.
ഈ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടിയത്.













+ There are no comments
Add yours